Post Category
മഴക്കെടുതി: വിജ്ഞാന കേരളം മൈക്രോ തൊഴിൽമേള ജൂൺ 14 ലേക്ക് മാറ്റി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള ജൂൺ 14ലേക്ക് മാറ്റിയതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ ചേർത്തല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മേള നടക്കും. ഡിഡബ്ല്യൂഎംഎസ് പോർട്ടലിലൂടെയോ അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയോ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം താല്പര്യമുള്ളവർ https://forms.gle/w8LwQC6i6UHfzXSM9 എന്ന ഗൂഗിൾ ലിങ്കിൽ വിവരം നല്കേണ്ടതാണ്.
(പിആർ/എഎൽപി/1538)
date
- Log in to post comments