കാലവർഷം: ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു
ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 28 വരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും നശിച്ചു.
ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മേയ് 29 ന്) ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.
ചേർത്തല - ഭാഗികമായി തകർന്ന വീടുകൾ 112, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ - ഭാഗികമായി തകർന്ന വീടുകൾ151, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്,
കുട്ടനാട് - ഭാഗികമായി തകർന്ന വീടുകൾ 79, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി - ഭാഗികമായി തകർന്ന വീടുകൾ 16, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര - ഭാഗികമായി തകർന്ന വീടുകൾ 13,
ചെങ്ങന്നൂർ - ഭാഗികമായി തകർന്ന വീടുകൾ 48, പൂർണ്ണമായി തകർന്ന വീടുകൾ മൂന്ന് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.
നിലവിൽ അമ്പലപ്പുഴ താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നാലു കുടുംബങ്ങളിലെ 18 പേരെ പാർപ്പിച്ചിട്ടുണ്ട്.
- Log in to post comments