Post Category
ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സ്
പത്തനംതിട്ട തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 16 ന് തുടങ്ങുന്ന ബാച്ചിലേയ്ക്ക് ആകെ 30 സീറ്റുകളാണ് ഉള്ളത്. അപേക്ഷ ഓൺലൈൻ ആയി www.asapkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കണം. അവസാന തീയതി ജൂണ് ഏഴ്. ഫോൺ : 9495999688 , 9497289688.
(പിആർ/എഎൽപി/1541)
date
- Log in to post comments