Post Category
കോളേജ് സൈക്കോളജിസ്‌റ്റ് നിയമനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി
ജില്ലയിലെ വിവിധ സർക്കാർ -എയ്‌ഡഡ് കോളേജുകളിലേക്ക് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ്
നിയമനം. അഭിമുഖം ജൂൺ അഞ്ച് രാവിലെ 10 ന് അമ്പലപ്പുഴ ഗവ. കോളേജ് പ്രിൻസിപ്പലിൻ്റെ ചേമ്പറിൽ. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ജീവനി പ്രവൃത്തിപരിചയം, ക്ലിനിക്കൽ കൗൺസിലിംഗ് പ്രവൃത്തി പരിചയം, കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ:0477 2272767.
(പിആർ/എഎൽപി/1542)
date
- Log in to post comments