Skip to main content

പാര്‍ട്ട് ടൈം ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിൻ്റെ  കീഴിലെ  മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച്, എല്‍.പി. മുതല്‍ ഹയര്‍ സെക്കണ്ടറി വരെ പഠനം നടത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലില്‍ ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം രണ്ട് മണിക്കൂര്‍ ക്രമത്തില്‍ എന്നാല്‍ മാസത്തില്‍ കുറഞ്ഞത് 24 മണിക്കൂര്‍ എങ്കിലും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കണം. പ്രതിമാസം 5000 രൂപയാണ് ഹോണറേറിയം. അപേക്ഷകള്‍ ജൂണ്‍ 15 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ആഫീസിലോ   മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലോ  ലഭിക്കണം. ഫോണ്‍:  8592070711, 9496070348.

(പിആർ/എഎൽപി/1544)

date