Post Category
അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കണം. ഇത്തരം മരങ്ങള്‍ മുറിച്ചു മാറ്റാത്തപക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു.
(പിആർ/എഎൽപി/1548)
date
- Log in to post comments