ക്യാമ്പ് തുടങ്ങി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളുള്ള ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് വിവിധ ക്യാമ്പുകളിലാക്കി. നെടുംപ്രയാര്‍ എം ടി എല്‍ പി എസ് സ്‌കൂള്‍, ചെട്ടിമുക്ക് ചെറുപുഷ്പം സ്‌കൂള്‍ എന്നിവിടങ്ങളിലായി 47 പേരെ ക്യാമ്പിനുള്ളില്‍ താമസിപ്പിച്ചു. രണ്ടു സ്‌കൂളുകളില്‍ കൂടി ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും, മരുന്നുകളും, മെഡിക്കല്‍ സഹായവും, പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് സൗകര്യവും കൃത്യമായി എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ അറിയിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സിസിലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെസി മാത്യു, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലതാ ചന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റീന തോമസ്, വാര്‍ഡ് അംഗം റെന്‍സിന്‍ കെ രാജന്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
- Log in to post comments