പന്തളം ബ്ലോക്ക് ജോബ് സ്റ്റേഷന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നോളജ് ഇക്കണോമി മിഷന്റെയും ജോബ് സ്റ്റേഷന്റെയും സേവനം ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനാണ് ജോബ്സ്റ്റേഷന്‍ ആരംഭിച്ചത്. തൊഴില്‍ മേളകളില്‍ പങ്കെടുത്ത് തൊഴില്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ്മോന്‍, അംഗങ്ങളായ വി. എം. മധു, പോള്‍ രാജന്‍, ലാലി ജോണ്‍, രേഖാ അനില്‍, ജൂലി ദിലീപ്, ജോണ്‍സണ്‍ ഉള്ളന്നൂര്‍, എ. സനല്‍ കുമാര്‍, അമ്പിളി എസ്. നായര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, കുളനട ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ അയനി സന്തോഷ്, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി ഹരികുമാര്‍, ഡി പി എം ഷിജു എം സാംസണ്‍, പി എം യു അംഗം ജോര്‍ജ് വര്‍ഗീസ്, ജോബ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിബിന്‍ തോമസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അടൂര്‍ നഗരസഭയിലെ ജനപ്രതിനിധികള്‍, സി ഡി എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കില, സാക്ഷരതാ പ്രേരക് ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments