ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബ് ഏകദിന സ്‌കൂള്‍ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഏകദിന സ്‌കൂള്‍ ക്യാമ്പ് മേയ് 21 മുതല്‍ 28 വരെ ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ 149 ഹൈസ്‌കൂളുകളില്‍ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്ലബ്ബിലുള്ളത്. പ്രമോ വീഡിയോ തയ്യാറാക്കല്‍, റീല്‍സ് നിര്‍മ്മാണം, എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്‌കൂളുകള്‍ക്ക് കൈറ്റ് നല്‍കിയ ഡിഎസ്എല്‍ആര്‍ കാമറ, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് വീഡിയോ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയത്. സ്‌കൂളില്‍ നടക്കുന്ന എല്ലാ ചടങ്ങുകളും പ്രൊഫഷണലായി ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും കുട്ടികള്‍ക്ക് പ്രാഗത്ഭ്യം നല്‍കുകയെന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. പരിശീലനം നേടിയ കുട്ടികളില്‍ നിന്ന് അടുത്തഘട്ടത്തില്‍ നടക്കുന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കും.
- Log in to post comments