Post Category
കാലവർഷം: ജില്ലയിൽ ഇന്ന് (മേയ് 30) 19 വീടുകൾ ഭാഗികമായി തകർന്നു
- നാളെ(മേയ് 31) ജില്ലക്ക് മഞ്ഞ അലേർട്ട്
കാലവർഷത്തിൽ ജില്ലയിൽ ഇന്ന് (മേയ് 30) 19 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് നാളെ (മേയ് 31 ന്) മഞ്ഞ അലേർട്ടാണ് നൽകിയിരിക്കുന്നത്.
അമ്പലപ്പുഴ - ഭാഗികമായി തകർന്ന വീടുകൾ 13, കുട്ടനാട് - ഭാഗികമായി തകർന്ന വീട് ഒന്ന് , ചേർത്തല ഭാഗികമായി തകർന്ന വീടുകൾ - അഞ്ച് എന്നിങ്ങനെയാണ് മേയ് 30 ൽ താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.
നിലവിൽ അമ്പലപ്പുഴ താലൂക്കിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 103 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 12 കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിൽ 216 കുടുംബങ്ങൾക്കായി 11 കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.
date
- Log in to post comments