Post Category
മസ്റ്ററിംഗ് നടത്തണം
കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.
മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ മസ്റ്ററിംഗ് ഫെയില്‍ഡ് സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും ആലപ്പുഴ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാല്‍ ഇവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന് മാത്രമെ അര്‍ഹതയുള്ളു എന്ന് ആലപ്പുഴ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
(പിആര്‍/എഎല്‍പി/1575)
date
- Log in to post comments