കാലവർഷം: ജില്ലയിൽ ഇന്ന് (ജൂൺ ഒന്ന്) ഒമ്പത് വീടുകൾ പൂർണമായും 222 വീടുകൾ ഭാഗികമായി തകർന്നു
കാലവർഷത്തിൽ ജില്ലയിൽ ഇന്ന് (ജൂൺ 1ന്) ഒമ്പത് വീടുകൾ പൂർണമായും 222 വീടുകൾ ഭാഗികമായും തകർന്നു.
അമ്പലപ്പുഴ - ഭാഗികമായി തകർന്ന വീടുകൾ ഒമ്പത്, ചേർത്തല - ഭാഗികമായി തകർന്ന വീടുകൾ ഒന്ന്
കാർത്തികപ്പള്ളി - ഭാഗികമായി തകർന്ന വീടുകൾ 150, പൂർണമായി തകർന്ന വീടുകൾ അഞ്ച്, മാവേലിക്കര - ഭാഗികമായി തകർന്ന വീടുകൾ 18, ചെങ്ങന്നൂർ - ഭാഗികമായി തകർന്ന വീടുകൾ 44, പൂർണ്ണമായി തകർന്ന വീടുകൾ നാല് എന്നിങ്ങനെയാണ് ജൂൺ ഒന്നിന് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.
നിലവിൽ ചേർത്തല താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 26 കുടുംബങ്ങളെയും അമ്പലപ്പുഴ താലൂക്കിലെ 21 ക്യാമ്പുകളിലായി 2,253 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ 15 ക്യാമ്പുകളിലായി 265 കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ 15 ക്യാമ്പുകളിലായി 135 കുടുംബങ്ങളെയും മാവേലിക്കര താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 15 കുടുംബങ്ങളെയും കാർത്തികപ്പള്ളി താലൂക്കിൽ 12 ക്യാമ്പുകളിലായി 263 കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്.
- Log in to post comments