Skip to main content

ഐ എച്ച് ആര്‍ ഡി യില്‍ ഡിഗ്രി പ്രവേശനം

മാവേലിക്കര ഐ എച്ച് ആര്‍ ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

 ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബി എസ് സി ഇലക്‌ട്രോണിക്‌സ്, ബികോം ബി ഐ എസ്, ബികോം ഫിനാന്‍സ്, ബികോം ടാക്‌സേഷന്‍, ബി ബി എ എന്നീ കോഴ്സുകളിലാണ് പ്രവേശനം. 50 ശതമാനം സീറ്റില്‍ കേരള യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജും മെറിറ്റടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തും. admissions.keralauniversity.ac.in  -ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന  ആപ്ലിക്കേഷന്‍ നമ്പരുമായി ihrdadmissions.org  എന്ന സൈറ്റില്‍ കൂടി രജിസ്റ്റര്‍ ചെയ്യുക.  അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005046, 9562771381, 9447032077.
(പിആര്‍/എഎല്‍പി/1582)

date