Skip to main content

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കരട് വാർഡ്/നിയോജക മണ്ഡല വിഭജന റിപ്പോർട്ട്: ആക്ഷേപങ്ങളും അഭിപ്രായങ്ങളും  സമർപ്പിക്കാം

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 14 ആയി നിശ്ചയിച്ചിട്ടുണ്ട്. ആയത് പ്രകാരം മെയ് 30 ൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കരട് വാർഡ്/നിയോജക മണ്ഡല വിഭജന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കരട് നിയോജക മണ്ഡല നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ആയത്  ജൂൺ ഏഴാം  തീയതിയിലോ, അതിനു മുമ്പോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം എന്തെങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പകളും നൽകേണ്ടതാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കരട് വാർഡ്/ നിയോജക മണ്ഡല വിഭജന റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഡീലിമിറ്റേഷൻ കമ്മീഷൻ വെബ് സൈറ്റിലും ലഭ്യമാണ് എന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പിആര്‍/എഎല്‍പി/1583)

date