Skip to main content

സൂപ്പര്‍ ക്ലോറിനേഷന്‍: കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ വഴിച്ചേരി പമ്പ് ഹൗസില്‍ ജൂണ്‍ അഞ്ചിന് സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സീ വ്യൂ, വഴിച്ചേരി, കൊമ്മാടി, ചാത്തനാട്, പവര്‍ ഹൗസ്, മുല്ലക്കല്‍, കനാല്‍ എന്നീ വാര്‍ഡുകളിലുള്ളവര്‍ ഈ തീയതിയില്‍ കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ഹോംകോ പമ്പ് ഹൗസില്‍ ജൂണ്‍ അഞ്ചിന് സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ ഏഴു മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലെയും ആര്യാട് 15, 16, 17 എന്നീ വാര്‍ഡുകളിലുള്ളവരും ഈ തീയതിയില്‍ കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി ആർ/ എ എൽ പി/1611)

date