Skip to main content
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ചങ്ങാതിക്കൊരു മരം' പദ്ധതിയുടെ ഉദ്ഘാടനം എസ് കെ വി യു പി സ്‌കൂളില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

ചങ്ങാതിക്കൊരു മരം' പദ്ധതി ആരംഭിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ 'ചങ്ങാതിക്കൊരു മരം' പദ്ധതിയുടെ ഉദ്ഘാടനം എസ് കെ വി യു പി സ്‌കൂളില്‍ നിയമസഭാ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു . ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പ്രവര്‍ത്തനവും നടത്തണമെന്ന് അദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സുസ്ഥിരമായി വീണ്ടെടുക്കുന്നതിനുള്ള പരിശ്രമം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി.  സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ വി പി വിദ്യാധരപണിക്കര്‍, എന്‍ കെ  ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, പൊന്നമ്മ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date