Post Category
സ്റ്റാര്‍സ് വര്‍ണകൂടാരവുമായി ഏറത്ത് പഞ്ചായത്ത്
ഏറത്ത് ഗ്രാമപഞ്ചായത്ത് തുവയൂര്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍പിഎസിലെ സ്റ്റാര്‍സ് വര്‍ണ കൂടാരം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമാണ് എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ച് വര്‍ണകൂടാരം നിര്‍മിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. അംഗങ്ങളായ മറിയാമ്മ തരകന്‍, അനില്‍ പൂതക്കുഴി, ഉഷ ഉദയന്‍, എല്‍സി ബെന്നി, സൂസന്‍, ഡി ജയകുമാര്‍, എസ്എസ്‌കെ ഡിപിഒ ഡോ. സുജമോള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments