*ആരോഗ്യം ആനന്ദം രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം*
ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 രണ്ടാംഘട്ടത്തിന് ജില്ലയില്‍ ഇന്ന് (മെയ് 31) തുടക്കം. രണ്ടാംഘട്ട ക്യാമ്പയിനില്‍ പുരുഷന്മാരിലെ അര്‍ബുദ പരിശോധനയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. വദനാര്‍ബുദം, വന്‍കുടലിലെ ക്യാന്‍സര്‍ എന്നിവയുടെ സ്‌ക്രീനിങ്ങും ചികിത്സയും ക്യാന്‍സര്‍ പ്രതിരോധ ബോധവത്കരണ പരിപാടികളുമാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമാക്കുന്നത്. പുരുഷന്മാരിലെ അര്‍ബുദത്തിന് പ്രധാന കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പുകയില വിമുക്ത വിദ്യാലയ പരിപാടി നടത്തും. പുകയില വിമുക്ത ഉന്നതി പദ്ധതിക്കും ലോക പുകയില വിരുദ്ധ ദിനത്തില്‍ തുടക്കം കുറിക്കും. പുകയില ഉപയോഗത്തില്‍ നിന്നും മുക്തി നേടുന്നതിനുള്ള കൗണ്‍സിലിങ് ക്ലിനിക്കുകള്‍ ആരംഭിക്കും. അര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടെത്തുന്നതിന് ജില്ലയില്‍ വ്യാപക സ്‌ക്രീനിങ് നടത്തി ലക്ഷണങ്ങള്‍ കണ്ടെത്തിയവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി ചികിത്സ നല്‍കും. ആരോഗ്യം ആനന്ദം ഒന്നാം ഘട്ട ക്യാമ്പയിനില്‍ സ്ത്രീകളിലെ സ്ഥാനാര്‍ബുദം, ഗര്‍ഭാശയ, ഗള ക്യാന്‍സര്‍ സ്‌ക്രീനിങ്ങും ചികിത്സയും വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
- Log in to post comments