എം.ബി.എ ഗ്രൂപ്പ് ഡിസ്കഷൻ ആൻഡ് ഇന്റർവ്യൂ
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ പുന്നപ്ര , അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2025-2027 വർഷത്തേക്കുള്ള ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്കുള്ള അഡ്മിഷന്റെ ഭാഗമായി ഇന്ന് (ജൂൺ 10) രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും നടത്തുന്നു. 50% മാർക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവർക്കും (എസ്.സി/എസ്.റ്റിക്ക് 45% മാർക്ക് എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48% മാർക്ക്) അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ് /സി-മാറ്റ് /ക്യാറ്റ് യോഗ്യത ഉള്ളവർക്കും അതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. വിലാസം ഡയറക്ടർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി പുന്നപ്ര അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ. ആലപ്പുഴ-688003, ഫോൺ.0477-2267602, 9188067601, 9946488075, 9747272045, വെബ്സൈറ്റ് : www.imtpunnapra.org
- Log in to post comments