*പുഴയോര ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കാന്‍ സ്‌നേഹതീരം പദ്ധതി*
പുഴയോര ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കാന്‍ സ്‌നേഹതീരം ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കി തരിയോട് ഗ്രാമപഞ്ചായത്ത്. എടത്തറ പുഴയോരത്തെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന അധിനിവേശ സസ്യങ്ങള്‍ ഉന്മൂലനം ചെയ്യത് തദ്ദേശീയ സസ്യങ്ങളെ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതാണ് സ്‌നേഹതീരം ജൈവവൈവിധ്യ പാര്‍ക്കിലൂടെ. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പാര്‍ക്കില്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഹരിത കേരളം മിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷന്‍ അധ്യക്ഷയായ പരിപാടിയില്‍ സെക്രട്ടറി എം ബി സുരേഷ്, തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സുനാ നവീന്‍, ബീന റോബിന്‍സന്‍, സിബില്‍ എഡ്വേര്‍ഡ്, എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ ഗവേഷകരായ സലീം പിച്ചന്‍, പി.എം നന്ദകുമാര്‍, എം ഗോപാലകൃഷ്ണന്‍, എ അനൂപ്, ഹരിത കേരളം മിഷന്‍ പ്രതിനിധി ആതിര ഗോപാല്‍, സിബി മാത്യു, രാജേഷ് പുലിക്കോട്, വികസന സമിതി സെക്രട്ടറി ഹരിദാസന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബി ബിജു എന്നിവര്‍ സംസാരിച്ചു.
- Log in to post comments