ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് /കേപ്പ് /സെല്‍ഫ് ഫിനാന്‍സിംഗ് പോളിടെക്‌നിക്കുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള പ്രവേശനം ഇന്നും നാളെയും (ജൂണ്‍ 11, 12) വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നടക്കും.
തീയതി, കാറ്റഗറി, റാങ്ക്, രജിസ്‌ട്രേഷന്‍ സമയം ക്രമത്തില്‍.
ജൂണ്‍ 11, ഐടിഐ/കെജിസിഇ, ഐടിഐ/കെജിസിഇ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ ഒമ്പത് മുതല്‍ 10 വരെ.
ജൂണ്‍ 11, പ്ലസ് ടു /വിഎച്ച്എസ്ഇ, ഒന്നുമുതല്‍ 2000 റാങ്ക് വരെ, ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ.
ജൂണ്‍ 12, പ്ലസ് ടു /വിഎച്ച്എസ്ഇ, 2001 മുതല്‍ അവസാന റാങ്ക് വരെ, രാവിലെ ഒമ്പത് മുതല്‍ 10 വരെ.
പട്ടികജാതി/ പട്ടിക വര്‍ഗം /ഒഇസി വിഭാഗത്തില്‍പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്‌പെഷ്യല്‍ ഫീസായി 10000 രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ.
വെബ്‌സൈറ്റ് : www.polyadmission.org/let . ഫോണ്‍: 0469 2650228.
- Log in to post comments