Post Category
സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്ക്കും ആശയവിനിമയ പരിപാടി
നാവിക സേനയില്‍ നിന്നും വിരമിച്ച ആലപ്പുഴ ജില്ലയിലെ സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്ക്കുമായി ദക്ഷിണ നാവിക കമാന്‍ഡ് ജൂണ്‍ 30 ന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1.30 വരെ ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു. നാവിക സേനയില്‍ നിന്നും വിരമിച്ച ജില്ലയിലെ എല്ലാ സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്ക്കും ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് നല്‍കാനും അവരുടെ പരാതികള്‍ക്കും പെന്‍ഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറുപടി ലഭിക്കാനും നടത്തുന്ന പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477 2245673. ഇമെയില്‍: zswoalp@gmall.com
(പിആർ/എഎൽപി/1675)
date
- Log in to post comments