Post Category
പോസ്റ്റ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
കേന്ദ്രസര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയം ആലപ്പുഴ ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നു. 18 നും 29 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ 15 ദിവസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എക്സ്പീരിയന്‍ഷല്‍ ലേണിങ് എന്ന വിഭാഗത്തിലാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8714508255.
(പിആർ/എഎൽപി/1676)
date
- Log in to post comments