Skip to main content

പുഞ്ചകൃഷി അവകാശ ലേലം

കുട്ടനാട് താലൂക്കില്‍ മുട്ടാര്‍ വില്ലേജില്‍ നൂറ്റിഇരുപത് ഇരുപത്തിനാലേമുക്കാല്‍ ബണ്ടിനകം (താനത്തു മുട്ടാര്‍ വടക്ക് കിഴക്ക് ബ്ലോക്ക്) പാടശേഖരത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബ്ലോക്ക് നമ്പര്‍ 34, റീസര്‍വ്വെ നമ്പര്‍ 443/5 -ല്‍പ്പെട്ട 00.98.40 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തിലുമുള്ള പുറമ്പോക്ക് നിലത്തിലും മുട്ടാര്‍ വില്ലേജില്‍ ചേരിക്കലകം പാടശേഖരത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബ്ലോക്ക് നമ്പര്‍ 34, റീസര്‍വ്വെ നമ്പര്‍ 400/1, 400/2, 385/1, 385/2 -ല്‍പ്പെട്ട 02.08.35 ഹെക്ടറും, റീസര്‍വ്വെ നമ്പര്‍ 422/1 -ല്‍പ്പെട്ട 01.09.75 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തിലുമുള്ള പുറമ്പോക്ക് നിലത്തിലും കൊല്ലവര്‍ഷം 1201-ാം ആണ്ടിലെ (2025) പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം നിബന്ധനകള്‍ക്ക് വിധേയമായി ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് മുട്ടാര്‍ വില്ലേജ് ഓഫീസില്‍ കുട്ടനാട് തഹസില്‍ദാര്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2702221.
(പിആർ/എഎൽപി/1681)

date