Skip to main content

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി: ആർ ടി ഒ

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ കെ ദിലു അറിയിച്ചു. ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടർന്നാണ് നടപടി. 
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി തീരുമാനപ്രകാരം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുണിവേഴ്സിറ്റികൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസ്സുകളില്‍ രാവിലെ ആറു  മുതല്‍ വൈകിട്ട് ഏഴു വരെ യാത്ര ചെയ്യുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 27 വയസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ ലഭിക്കുന്നതിന് ആര്‍.ടി.ഒ അനുവദിക്കുന്ന കണ്‍സഷന്‍ കാര്‍ഡ് വാങ്ങണം. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോം ഉണ്ടെങ്കില്‍ കണ്‍സഷന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

date