Skip to main content

മനുരത്‌ന വിത്ത് വിതരണോദ്ഘാടനം ഇന്ന് (13)

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 'കർഷകരിൽ നിന്ന് വിത്ത് ഉൽപ്പാദിപ്പിക്കലും സംഭരിക്കലും' പദ്ധതിയുടെ ഭാഗമായ മനുരത്‌ന വിത്തിന്റെ വിതരണോദ്ഘാടനം ഇന്ന് (13)വെള്ളിയാഴ്ച രാവിലെ 10.30-ന് ജില്ലാ പഞ്ചായത്തിൽ നടക്കും. 
ജില്ലാ പഞ്ചായത്തിന്റെ 2024-26 വർഷത്തെ നൂതന പദ്ധതിയായ 'കർഷകരിൽ നിന്ന് വിത്ത് ഉൽപ്പാദിപ്പിക്കലും സംഭരിക്കലും അനുബന്ധ പ്രവർത്തനങ്ങളും' വിജയകരമായി പുരോഗമിക്കുകയാണ്. 
പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്ന് സംഭരിച്ച മനുരത്‌ന വിത്ത് ടെസ്റ്റിംഗ് പൂർത്തിയാക്കി ഹരിപ്പാട് ഗോഡൗണിൽ എത്തിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംസ്കരിച്ച 32 ടൺ മനുരത്‌ന വിത്ത് വിതരണത്തിനായി തയ്യാറായി. ഉമ വിത്തിന്റെ സംസ്കരണ ജോലികൾ പുരോഗമിക്കുകയാണ്.
വിവിധ കർഷകരും ഗ്രാമപഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും വിത്തിനായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിത്ത് വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അറിയിച്ചു.

date