Post Category
ഒറ്റത്തവണ ധനസഹായം
ജില്ലയില്‍ അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, വൃക്ക, ഹൃദയം സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കും. ഫോം ഒന്ന് അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലറുടെ കത്ത്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ജൂണ്‍ 21 ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ - 04682 2222234.
date
- Log in to post comments