Skip to main content

സ്‌കില്‍ സെന്റര്‍ ട്രെയിനര്‍ അഭിമുഖം

സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2025-26 അധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌കില്‍ ഡവലപ്പമെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍-1, എക്‌സിം എക്‌സിക്യൂട്ടീവ്-1, മൊബൈല്‍ഫോണ്‍ ഹാര്‍ഡ്‌വെയര്‍ റിപ്പയര്‍-1, എ ഐ ഡിവൈസസ് ഇന്‍സ്റ്റാലേഷന്‍/ഓപ്പറേറ്റര്‍-1, അസിസ്റ്റന്റ് റോബോട്ടിക്‌സ് ടെക്‌നീഷ്യന്‍-2, ഗ്രാഫിക് ഡിസൈനര്‍ (മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്)-1 എന്നീ  തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം ജൂൺ 19 ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കും.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു സെറ്റ് പകര്‍പ്പുമായി എത്തണം. വിശദവിവരങ്ങള്‍ക്ക് ssalappuzha.blogspot.com പരിശോധിക്കുക. 
ഫോണ്‍: 0477 2239655.

(പിആർ/എഎൽപി/1718)

date