Post Category
ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിംഗ് 23 ന്
ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ കരട് നിയോജകമണ്ഡല നിര്ദ്ദേശങ്ങളിന്മേല് ലഭ്യമായ ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ തീര്‍പ്പാക്കുന്നതിനായി ജൂൺ 23 ന് രാവിലെ 9.30-10.30 വരെ എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് പബ്ലിക്ക് ഹിയറിംഗ് നടത്തും. കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത സമയ പരിധിക്കുള്ളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ, സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനോ ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കുവാന്‍ അനുവാദമുള്ളു. കൂടാതെ മാസ് പെറ്റിഷന്‍ സമര്‍പ്പിച്ചവരില്‍ നിന്നും ഒരാളെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയുള്ളൂ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
(പിആർ/എഎൽപി/1719)
date
- Log in to post comments