തൈക്കാട്ടുശ്ശേരിയിൽ നാളികേര സംഭരണ, കൊപ്ര സംസ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം
നാളികേര കൃഷിയുടെ ഉന്നമനം ലക്ഷ്യമിട്ട് തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ രൂപീകരിച്ച ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ
നാളികേര സംഭരണ,
കൊപ്ര സംസ്കരണ
പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി ആർ രജിത പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
കൃഷി വകുപ്പ് ആത്മ ആലപ്പുഴ 2022-23 പ്രകാരം അനുവദിച്ച കാർഷിക ഉത്പാദന സംഘം വഴി കേര കർഷകരുടെ സംരക്ഷണവും, നാളികേര കൃഷിയുടെ ഉന്നമനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുത്ത കർഷകരെ ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാളികേര കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ച് നൂറ് ശതമാനവും പരിശുദ്ധമായ വെളിച്ചെണ്ണയാക്കി നാട്ടിൽ ലഭ്യമാക്കുന്നതിനോടൊപ്പം നാളികേര കർഷകരെ കൃഷിയിൽ സ്ഥായിയായി നിലനിർത്താനും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ 7,90,000 രൂപ വിനിയോഗിച്ച് ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി എസ് സുധീഷ് അധ്യക്ഷനായി. പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി വി റെജി സ്വാഗതവും പദ്ധതി വിശദികരണവും നടത്തി. തൈക്കാട്ടുശ്ശേരി
ഫാർമർ പ്രൊഡ്യൂസെഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റും, ജനപ്രതിനിധിയുമായ പി സി സിനിമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം നാളികേരം ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷരായ മോഹൻദാസ്, കെ കെ ഷിജി, ധന്യ, പഞ്ചായത്തംഗങ്ങളായ നൈസി ബെന്നി, മിനിമോൾ സുരേന്ദ്രൻ, രമാ വിശ്വനാഥൻ, സുനിമോൾ, പ്രഭാവതി സത്യൻ, കൃഷി ഓഫീസർമാരായ അശ്വതി വിശ്വനാഥ്(പള്ളിപ്പുറം)
വർഷ ബാബു (പെരുമ്പളം )
പിന്റു റോയ് (തൈക്കാട്ടുശ്ശേരി) ആത്മ ബി റ്റി എം സിജി, സെക്രട്ടറി അമൃതനാഥ്, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments