Skip to main content

ശുചിത്വ മിഷനില്‍ റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷിക്കാം

ജില്ലാ ശുചിത്വ മിഷനില്‍ പ്രതിദിന വേതനാടിസ്ഥാനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ (ആര്‍ പി ) നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ബിസിഎ/എംസിഎ/ ബിടെക് /എംടെക് സിവില്‍/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ എഞ്ചിനീയറിംഗ് ഒരു വിഷയമായി പഠിച്ച ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുളള സര്‍വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല.
വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും (ബയോഡേറ്റയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും ഉണ്ടായിരിക്കണം) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപമുളള ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ജൂണ്‍ 25 ന് വൈകിട്ട് നാലിന് മുമ്പ് സമര്‍പ്പിക്കണം.
വിലാസം: ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍ , ആശുപത്രി ജംഗ്ഷന് സമീപം, പത്തനംതിട്ട- 689645. അപേക്ഷ അയക്കുന്ന കവറില്‍ 'റിസോഴ്സ് പേഴ്‌സണ്‍ നിയമനത്തിന് വേണ്ടിയുളള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 8281900958.

date