Skip to main content

ഗവ. മുഹമ്മദൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിന പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. പുന്നപ്ര ശിവകുണ്‌ഠലിനി യോഗ സെന്ററിലെ യോഗാചാര്യൻ സ്വാമി ആനന്ദസ്വരൂപ യോഗ ക്ലാസിനും പരിശീലനത്തിനും നേതൃത്വം നൽകി. യോഗയുടെ പ്രാധാന്യം, ശരിയായ യോഗാസനങ്ങൾ, ശ്വാസമെടുക്കുന്നതിൻ്റെ രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപിക ജാൻസി ബിയാട്രിസ്, സീനിയർ അധ്യാപിക എച്ച് ഹസീന, മറ്റ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date