Skip to main content

വ്യവസായ വാണിജ്യ വകുപ്പ് ക്വിസ് മത്സരം:  നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ടീമിന് ഒന്നാം സ്ഥാനം

എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്‌മെന്റ് ടീമിന് ഒന്നാം സ്ഥാനം.  ആലപ്പുഴ സെന്റ് ജോസഫ് കോളജ് ഫോർ വിമെനിൽ നടന്ന പരിപാടിയിൽ  ജില്ലയിലെ 28 കോളേജുകളില്‍ നിന്നും 56 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 

കോളേജ് പ്രിന്‍സിപ്പൽ ഡോ. ഉഷ എ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഗൗതം യോഗീശ്വർ അധ്യക്ഷനായി.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബി. സുജാത സംസാരിച്ചു.

(പിആർ/എഎൽപി/1832)

date