പുകയില-ലഹരി വിമുക്ത ഉന്നതി പദ്ധതി തുടി തുടക്കമായി*
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ഇതര വകുപ്പുകളുടെ സഹകരണത്തോടെ ട്രൈബല്‍ ഉന്നതികളില്‍ നടപ്പിലാക്കുന്ന പുകയില- ലഹരി വിമുക്ത ഉന്നതി പദ്ധതി തുടി പൂതാടി ചീയമ്പം ഉന്നതിയില്‍ തുടക്കമായി. ആരോഗ്യം ആനന്ദം രണ്ടാം ഘട്ട ക്യാംപയിനിന്റെ ഭാഗമായി ജില്ലയിലെ ഉന്നതികളില്‍ പ്രത്യേക കര്‍മ്മ പദ്ധതിയിലൂടെ ശീലമാറ്റ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മുറുക്ക് -പുകവലി തുടങ്ങിയ അനാരോഗ്യ ശീലങ്ങളില്‍ നിന്നുള്ള വിമുക്തി, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നേരത്തേയുള്ള രോഗ നിര്‍ണ്ണയവും ചികിത്സയും എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ചീയമ്പം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന ജില്ലാതല ബോധവല്‍ക്കരണ പരിപാടി പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം എസ് പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് മുഖ്യ പ്രഭാഷണവും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് സന്ദേശ പ്രഭാഷണവും എന്‍ പി എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ കെ ആര്‍ ദിപ വിഷയാവതരണവും നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുരേന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സണ്ണി കെ ജെ വാര്‍ഡ് മെമ്പര്‍ രാജന്‍ , ഊര് മൂപ്പന്‍ ബോളന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി കെ മനോജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവ് ,പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശോഭന എന്നിവര്‍ സംസാരിച്ചു. ലഹരി വിമുക്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന നൃത്തവും കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു.
- Log in to post comments