Skip to main content
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത്

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് : ഒമ്പത് പരാതി തീര്‍പ്പാക്കി

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ ഒമ്പത് പരാതി തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 19 കേസുകള്‍ പരിഗണിച്ചു.10 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി നാല് പരാതി ലഭിച്ചു.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതിയും ലഹരിക്കെതിരായി കാമ്പയിനുകളും നടപ്പാക്കി വരികയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി ആനൂകൂല്യം ലഭിക്കുന്നത്, ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്, പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത ഹോക്കി പരിശീലകരുടെ ജോലി സ്ഥിരപ്പെടുത്തുന്നത്, ഹോസ്റ്റല്‍ ഡെപ്പോസിറ്റ് ഫീസ് തിരികെ ലഭിക്കുന്നത്, ഗാര്‍ഹിക പീഡനം, പി.എസ്.സി നിയമനം, തൊഴില്‍ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.  
കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ജയകുമാര്‍, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

date