Post Category
സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന അപേക്ഷിക്കണം
പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ 2025-26 വര്‍ഷം പ്രവേശനം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകൾ അനുവദിക്കുന്നതിന് ഇ--ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. ലംപ്‌സംഗ്രാന്റ്‌റ്, സ്‌റ്റൈപ്പന്റ് തുടങ്ങിയവയും മറ്റ് വിദ്യാഭ്യാസാനുകൂല്യങ്ങളും ലഭിക്കുന്നതിനായി അര്‍ഹതയുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന ജൂലൈ 25 നകം ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് രണ്ടാംനില, മിനി സിവില്‍സ്റ്റേഷന്‍
പുനലൂര്‍ 691305 ബന്ധപ്പെടുക.
ഇ മെയില്‍ - pnlrtdo@gmil.com
ഫോണ്‍: 0475 2222353.
(പിആർ/എഎൽപി/1883)
date
- Log in to post comments