Skip to main content

സാരി തരൂ സഞ്ചി തരാം കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ലോക പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച് ആര്യാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച 'സാരി തരൂ സഞ്ചി തരാം' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാല്‍ നിര്‍വഹിച്ചു. ഹരിതസഹായ സ്ഥാപനമായ ഐആര്‍ടിസിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'പാഴ് പുതുക്കം'   പദ്ധതിയുടെ ഭാഗമായാണ് സഞ്ചി വിതരണം ചെയ്തത്. 

ഐആര്‍ടിസി ഹരിതസഹായ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് സഞ്ചി നിർമ്മിക്കുന്നതിനുള്ള സാരികള്‍ ശേഖരിച്ചത്. ഇതുപയോഗിച്ച് നിര്‍മ്മിച്ച സഞ്ചികളാണ് വിദ്യാര്‍ഥികള്‍ക്കും പ്രദേശത്തെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും നൽകിയത്.

ആര്യാട് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ ശുചിത്വ മിഷന്‍ പ്രതിനിധി ആര്‍ വിജിമോള്‍, പഞ്ചായത്തംഗങ്ങൾ,
ലൂഥര്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹരിത കര്‍മ്മസേന പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/1924)

date