Skip to main content

സൂപ്പര്‍ ക്ലോറിനേഷന്‍: ജൂലൈ 5ന് കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ നഗരസഭയുടെ കീഴില്‍ ആലിശ്ശേരി പമ്പ് ഹൗസിന്റെ കുതിരപ്പന്തി, ഗുരുമന്ദിരം, ബീച്ച് വാര്‍ഡ്, സീവ്യൂ, ഇരവുകാട്, വലിയമരം, വട്ടയാല്‍, വാടക്കനാല്‍, റെയില്‍വേ സ്റ്റേഷന്‍, സ്റ്റേഡിയം വാര്‍ഡ്, സഖറിയാ, ലജ്നത്തു, സിവില്‍ സ്റ്റേഷന്‍, ആലിശ്ശേരി എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും, ചുടുകാട് പമ്പ് ഹൗസിന്റെ പരിധിയില്‍ വരുന്ന സനാതനപുരം, പള്ളാത്തുരത്തി, തിരുവമ്പാടി, എ.എന്‍ പുരം, എം.ഓ വാര്‍ഡ്, കളര്‍കോട്, പഴവീട്, കൈതവന, ഹൗസിംഗ് കോളനി എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ജൂലൈ അഞ്ചാം തീയതി സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ അന്നേ ദിവസത്തെ കുടിവെള്ളം ഉപയോഗിക്കരുതെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പിആര്‍/എഎല്‍പി/1923)

date