*വനമഹോത്സവം : ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു*
സാമൂഹിക വനവത്ക്കരണ വിഭാഗം സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സഹകരണത്തോടെ മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരണ പത്തിന് പരിപാടിയുടെ ഭാഗമായി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജൂലൈ ഏഴ് വരെ സംഘടിപ്പിക്കുന്ന വന മഹോത്സവ പരിപാടികളുടെ ഭാഗമായി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കായി നടത്തിയ സര്‍പ്പ ബോധവത്ക്കരണ സെമിനാര്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ബഷീര്‍ ബോധവത്കരണ ക്ലാസെടുത്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായ പരിപാടിയില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. ടി ഹരിലാല്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാമില ജുനൈസ്, വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ്, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.സി സന്തോഷ് കുമാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സജീവ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments