*ഹരിതകര്‍മ്മ സേനാ സംഗമവും പരിശീലനവും നടത്തി*
ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാക്കി അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന് ഹരിതകര്‍മ്മ സേനാ സംഗമവും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലനം തദ്ദേശസ്വയംഭരണ വകുപ്പ ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ് ഉദ്ഘാടനം ചെയ്തു. പാഴ് വസ്തുക്കളുടെ ശേഖരണവും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലും ഹരിതകര്‍മ്മ സേനയുടെ ഇടപെടലുകള്‍ പരിസ്ഥിതി ബോധം വളര്‍ത്താന്‍ നിര്‍ണായകമായ പങ്കുവഹിക്കും. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, നവീന ഇടപെടലുകള്‍, സാധ്യതകള്‍ ചര്‍ച്ച ചെയ്തു. അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ തരംതിരിവ് എങ്ങനെ കൃത്യമായി നടപ്പാക്കാമെന്നത് സംബന്ധിച്ച് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജര്‍ പി.കെ സുരേഷ് കുമാര്‍ വിശദീകരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എയ്ഞ്ചല്‍ റെജിക്ക് ജോയിന്റ് ഡയറക്ടര്‍ മൊമെന്റോ കൈമാറി. വിവിധ വിഷയങ്ങളില്‍ മേരി സ്റ്റാന്‍ലി, വി.കെ അനുശ്രീ, പി ഹുദൈഫ്, ശ്രുതി രാജന്, പി കെ അനില്‍കുമാര്‍, അഹമ്മദ് ബഷീര്‍ എന്നിവര്‍ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന് അധ്യക്ഷനായ പരിപാടിയില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം മുഖ്യാതിഥിയായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.ടി സുബൈര്‍, ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.കെ അമീന്, വി.കെ റെജീന, പനമരം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി രജീഷ്, മെമ്പര്‍ സെക്രട്ടറി ഹുസൈന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments