*വനമഹോത്സവം 2025: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു*
സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനമഹോത്സവം 2025 ജില്ലാതല ഉദ്ഘാടനം മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ജെ ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ബ്രോഷര്‍ ചെയര്‍മാന്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കീര്‍ത്തി അധ്യക്ഷയായ പരിപാടിയില്‍ വനമിത്ര അവാര്‍ഡ് ജേതാവ് ശശീന്ദ്രനെ ആദരിച്ചും. ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ്് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, മുണ്ടേരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എന്‍ സജീവ് കുമാര്‍, മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. സുനില്‍, കല്‍പ്പറ്റ ബ്ലോക്ക് ഹരിതസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍, പ്രധാനാധ്യാപിക എം. സല്‍മ, കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സജീവ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments