Skip to main content

വായനപക്ഷാചരണം സമാപനവും ഐവി ദാസ് അനുസ്മരണവും നാളെ (07)

 

അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ സമാപനവും ഐവി ദാസ് അനുസ്മരണവും ജൂലൈ ഏഴിന് തിങ്കളാഴ്ച്ച വൈകുന്നേരം 3.30 ന് പഴവീട് വിജ്ഞാനപ്രദായിനി വായനശാലയില്‍ എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി ഉത്തമന്‍ അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം സി കെ സുധാകരപ്പണിക്കര്‍ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം മാക്കിയില്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രമേശ്, കെ കെ സുലൈമാന്‍, അജയ് സുധീന്ദ്രന്‍, ദീപ്തി അജയകുമാര്‍, സി കെ രതികുമാര്‍, കെ വി കൃഷ്ണദാസ്, എച്ച് സുബൈര്‍, കെ ബാബു, കെ മോഹന്‍കുമാര്‍, കെ ഷീജമോള്‍, ബാലന്‍ സി നായര്‍, എസ് രാധാകൃഷ്ണന്‍, എന്‍ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാതല വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഇഷ്ടപുസ്തകം, ആര്‍ക്കും പറയാം’ മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടക്കും.   

(പിആര്‍/എഎല്‍പി/1941)

date