Post Category
സംരംഭകത്വ വികസന പരിശീലനം
നവസംരംഭകര്‍ക്കായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 15 ദിവസം നീളുന്ന സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍, സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ആനുകൂല്യങ്ങള്‍, പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കല്‍, മാര്‍ക്കറ്റിംഗ്, ടാക്‌സ്, അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അതത് താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0477 2241272.
(പിആര്‍/എഎല്‍പി/1943)
date
- Log in to post comments