Post Category
സ്കിൽ ഡെവലപ്പ്മെൻ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമനും അസാപും സംയുക്തമായി ബേട്ടി ബച്ചാവോ ബേട്ടി
പഠാവോ പദ്ധതിയുടെ ഭാഗമായി സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്സുകൾ സംഘടിപ്പിക്കുന്നു. ചെറിയ കലവൂരിലെ
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന സൗജന്യ കോഴ്സുകളിലേക്ക്
ജില്ലയിലെ 17 മുതൽ 21 വരെ പ്രായമുള്ള
പെൺകുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്.
തെറാപ്പി ഡിപ്ലോമ (120 മണിക്കൂര്‍), സര്‍ട്ടിഫിക്കറ്റ് ഇന്‍ ടാലി പ്രൈം (106 മണിക്കൂര്‍), സര്‍ട്ടിഫിക്കറ്റ് ഇന്‍ വെബ് ഡിസൈനിംഗ് (120 മണിക്കൂര്‍) എന്നിവയാണ് കോഴ്സുകൾ.
ബി.പി.എല്‍ വിഭാഗത്തിന് മുന്‍ഗണന. അവസാന തീയതി ജൂലൈ 11. അപേക്ഷിക്കേണ്ട ഇമെയില്‍ വിലാസം: dhewalpy@gmail.com, ഫോണ്‍: 9605153620.
(പിആര്‍/എഎല്‍പി/1953)
date
- Log in to post comments