Post Category
നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഈ വർഷം പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി) മുഹമ്മ റീജിയണൽ സെൻ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബി.ബി.എ, ബി.കോം കോപ്പറേഷൻ ഡിഗ്രി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം. അഡ്മിഷന് രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും, അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാതെ അവസരം നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിന് മുമ്പായി കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ:9744696141, 8547909956 .
date
- Log in to post comments