Skip to main content

അസംഘടിത തൊഴിലാളികൾ അംശാദായം അടവ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണം

 

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഓൺലൈൻ പേയ്മെൻ്റ് സംവിധാനം നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെ പേരിലുള്ള 57037145715 എന്ന അക്കൗണ്ട് നമ്പറിലേക്ക് അംശാദായം അടക്കുന്നത് പൂർണ്ണമായും അവസാനിപ്പിച്ചതാണ്. അതിനാൽ ആലപ്പുഴ ജില്ലാ ഓഫീസിൽ നിന്നും അംഗത്വം എടുത്തവര്‍ പ്രസ്തുത അക്കൗണ്ടിലേക്ക് അംശാദായം അടക്കരുത്. 2025 ജൂലൈ 31-നുള്ളിൽ സോഫ്റ്റ്‌വെയറിൽ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ എൻട്രി നടത്തി നാളിതുവരെയുള്ള അംശാദായതുക ഓഫീസിൽ നിന്നും അപ്രൂവ് ചെയ്ത‌് വങ്ങേണ്ടതാണ്. 2025 ആഗസ്റ്റ് മുതൽ പൂർണ്ണമായും ഓൺലൈൻ മുഖേന മാത്രമേ ഓഫീസിൽ പണമിടപാടുകൾ സ്വീകരിക്കുകയുള്ളൂ. ക്യാഷ് സ്വീകരിക്കില്ല. അതിനാല്‍ അംഗങ്ങള്‍ എത്രയും വേഗം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ രേഖകൾ സഹിതം ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോട്ടോ, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക് സിംഗിൾ അക്കൗണ്ട് കോപ്പി, വയസു തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് കോപ്പി), ക്ഷേമനിധി ഐ ഡി കാർഡ് (ഒറിജിനൽ), മുഴുവൻ അടവുരേഖകൾ, നോമിനിയുടെ പേരും വയസ്സും. ബന്ധവും എന്നിവയാണ് ആവശ്യമായ രേഖകള്‍. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2241455.

(പിആര്‍/എഎല്‍പി/1957)

date