Post Category
ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം
അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ തയാറാക്കിയ ഡിജിറ്റല്‍ സര്‍വേ റിക്കാര്‍ഡുകള്‍ ഓഗസ്റ്റ് ആറുവരെ അടൂര്‍ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (അടൂര്‍ നെല്ലിമൂട്ടില്‍പടിക്ക് സമീപം കണ്ണംകോട് വാര്‍ഡില്‍ ഫെയര്‍വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന സര്‍വെ ക്യാമ്പ് ഓഫീസ്) എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം. റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. അല്ലാത്തപക്ഷം റിസര്‍വെ റിക്കാര്‍ഡിലുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ അന്തിമമായി പ്രഖ്യാപിക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചിട്ടുളള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.
date
- Log in to post comments