Skip to main content

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു

വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യു.പി വിഭാഗത്തില്‍ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കും.

date