Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ സ്‌കൂള്‍ സമയത്ത് അനധികൃതമായി ഓടുന്ന അന്യസംസ്ഥാന ചരക്ക് ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറോട് ശുപാര്‍ശ ചെയ്യും. കേടുകൂടാതെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ആന്റി റാബിസ് വാക്‌സിനുകളായ എച്ച്ആര്‍ഐജി, റാബിഷില്‍ഡ്, ഈആര്‍ഐജി തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കണം.
പത്തനംതിട്ട, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ടിബി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം, കെഎച്ച്ആര്‍ഡബ്ലുസിയുടെ പേവാര്‍ഡ് എന്നിവയുടെ ശോചനീയവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  കോഴഞ്ചേരി തഹസില്‍ദാര്‍ ടി കെ നൗഷാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എല്‍ സന്ധ്യാറാണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date