Post Category
*ശില്‍പ്പശാല സംഘടിപ്പിച്ചു*
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ സിആര്‍പി (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) മാര്‍ക്ക് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്‍പശാലയില്‍ വെറ്ററിനറി ഡോക്ടര്‍ ജെ ബി നീതു ബോധവത്കരണ ക്ലാസ് നയിച്ചു. ക്ഷീര വികസന പദ്ധതികള്‍ സംബന്ധിച്ച് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി എച്ച് ഹുസ്‌ന വിശദീകരിച്ചു.
ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വി കെ റജീന, കെ കെ അമീന്‍, ഡിപിഎമാരായ അശ്വത് രയരോത്താന്‍, അര്‍ഷക് സുല്‍ത്താന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ നിധിന്‍, ഒ പി ജംഷീറ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments